യുഎന്‍ സുരക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കുന്നതില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി.
ആഗോള സമാധാനവും വികസനവും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സംഘടനകള്‍ പരിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കിയിരുന്നു. യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച പരോക്ഷമായാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇതിനുപിന്നാലെയാണ് ഇക്കാര്യത്തില്‍ അമേരിക്കയുടെ നിലപാട് വിദേശകാര്യ സെക്രട്ടറി അറിയിച്ചത്. ഇന്ത്യക്ക് പുറമെ രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. സുരക്ഷ സമിതി വിപുലീകരിക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങണമെന്നും അമേരിക്ക യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു.
അതേസമയം, ന്യൂയോര്‍ക്കില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി.