സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു.72ാം വയസിലാണ് അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു.ഇന്ന് ഉച്ചതിരഞ്ഞ് മൂന്നരയോടെയാണ് മരണം ഔദ്യോഗികമായി ആശുപത്രി അധികൃതര്‍ അറിയിച്ചത്.
മുന്‍ രാജ്യസഭാംഗം കൂടിയായ യെച്ചൂരിയെ കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്‍ന്ന് ഓഗസ്റ്റ് 19നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സിപിഐഎം ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. എസ്‌എഫ്‌ഐയിലൂടെയാണ് യെച്ചൂരി പൊതുപ്രവർത്തനരംഗത്തേക്ക് വരുന്നത്. അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുന്‍പ് 1974ലാണു ജെഎന്‍യുവില്‍ യെച്ചൂരി എസ്‌എഫ്‌ഐയുടെ ഭാഗമാകുന്നത്. 1975ല്‍ അെടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. 1977-78 കാലയളവില്‍ മൂന്നു തവണ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായിരുന്നു. 1985-ല്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്.