ആപ്പിള്‍ ഐഫോണ്‍ 16 സിരീസ് പുറത്തിറക്കിയ അതേ ദിനം തന്നെയാണ് വാവെയ് സ്മാര്‍ട്ട്ഫോണ്‍ ചരിത്രത്തിലെ ആദ്യ ട്രിപ്പിള്‍ സ്ക്രീന്‍ ഫോള്‍ഡബിളുമായി ഞെട്ടിച്ചത്.
റിലീസിന് മുമ്ബ് വന്‍ പ്രീ-ബുക്കിംഗ് ആണ് വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റിന് ലഭിച്ചത്. ഐഫോണ്‍ 16 മോഡലുകളെക്കാള്‍ ഉയര്‍ന്ന വിലയാണ് വാവെയ് മേറ്റ് എക്സ്ടിക്കുള്ളത്. ആപ്പിള്‍ ഐഫോണ്‍ 16 സിരീസ് അവതരിപ്പിച്ച് ചുരുക്കം മണിക്കൂറുകള്‍ക്ക് ശേഷമാണ് വാവെയ് മേറ്റ് എക്സ്ടി പുറത്തിറക്കിയത്.
വെറും മൂന്ന് ദിനം കൊണ്ട് 40 ലക്ഷത്തിലേറെ പ്രീ-ബുക്കിംഗ് ലഭിച്ച മോഡലാണിത്. 19,999 യുവാനിലാണ് വാവെയ് മേറ്റ് എക്സ്ടിയുടെ അടിസ്ഥാന വില ആരംഭിക്കുന്നത്. അതേസമയം ഐഫോണ്‍ 16 സിരീസിലെ ഏറ്റവും മുന്തിയ ഐഫോണ്‍ 16 പ്രോ മാക്സ് 1 ടിബി വേരിയന്റിന്റെ വില 1,84,900 രൂപയേയുള്ളൂ. ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ വാവെയ് മേറ്റ് എക്സ്ടിയുടെ വേരിയന്റുകള്‍ ലഭ്യമാണ്.
മടക്കിവെക്കാവുന്ന മൂന്ന് സ്ക്രീനുകളുള്ള ഈ ഫോണ്‍ അഞ്ച് വര്‍ഷം നീണ്ട പ്രയത്നത്തിനൊടുവിലാണ് പുറത്തിറക്കാനായത് എന്ന് വാവെയ് കണ്‍സ്യൂമര്‍ ബിസിനസ് ചെയര്മാന് വ്യക്തമാക്കി. ലോകത്തെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡ് ഫോള്‍ഡബിള്‍ എന്ന വിശേഷണത്തിന് പുറമെ ഏറ്റവും വലുതും കനംകുറഞ്ഞതുമായ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ എന്ന വിശേഷണവും വാവെയ് മേറ്റ് എക്സ്ടി അവകാശപ്പെടുന്നു.
ലോകത്തെ ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിയാണ് വാവെയ് മേറ്റ് എക്സ്ടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 എംപി പ്രധാന ക്യാമറ, 12 എംപി ആള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്, 5.5x ഒപ്റ്റിക്കല്‍ സൂമോടെ 12 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ഫോണിലുള്ളത്. പൂര്‍ണമായും തുറന്നുവെക്കുമ്ബോള് 3.6 എംഎം മാത്രമാണ് കനം വരിക എങ്കിലും 5600 എംഎഎച്ചിന്റെ സിലികോണ്‍ കാര്‍ബണ്‍ ബാറ്ററി മികച്ച ചാര്‍ജ് ഉറപ്പുനല്‍കും.