കോഴിക്കോട്: മൈതാനത്ത് വിസ്മയങ്ങൾ നിറച്ച കാലിക്കറ്റ് എഫ് സി താരങ്ങളും മുഖ്യ പരിശീലകൻ ഓസ്ട്രേലിയൻ സ്വദേശി ഇയാൻ ആൻഡ്രൂ ഗില്ലനും കസവിൻമുണ്ടുടുത്ത് മലയാളക്കരയുടെ ഓണാഘോഷത്തിലും പങ്ക്ചേർന്നു. കാലിക്കറ്റ് എഫ് സിയുടെ മുഖ്യ പ്രായോചകരായ ആസ്റ്റർ മിംസ് ആശുപത്രിയുടെ ജീവനക്കരോടൊപ്പമായിരുന്നു ടീമിൻ്റെ ഓണാഘോഷം. ടീം അംഗങ്ങളെ മാവേലി വേഷധാരികളുടെയും,മറ്റു കലാകാരന്മാരുടെയും സാന്നിധ്യത്തിൽ ഹോസ്പിറ്റൽ ഡയറക്ടർ ഹംസ, സി ഒ ഒ ലുഖ്മാൻ പൊന്മാടത്ത്, സി എം എസ് ഡോ.എബ്രഹാം മാമൻ, ഡെപ്യൂട്ടി സി എം എസ് ഡോ.നൗഫൽ ബഷീർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ ചടങ്ങുകളും മത്സരങ്ങളും വിദേശ താരങ്ങൾ ഉൾപ്പെടുന്ന ടീമിന് നവ്യാനുഭവമായി. ഓണം പോലുള്ള സാംസ്കാരിക ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ആദ്യമായിട്ടാണെന്നും കേരളീയ കലകൾ ലോക പ്രസിദ്ധമാണെന്നും ഇയാൻ ആൻഡ്രൂ ഗില്ലൻ പറഞ്ഞു. കൂടാതെ നഗരത്തിലെ പ്രാധാന പാതയോരത്ത് മികച്ച ശുചിത്യത്തോടെ ഹോസ്പിറ്റലിനെ കാത്തു സൂക്ഷിക്കുന്ന ഹൗസ്കീപ്പിംഗ് തൊലിയാളികളെ പ്രത്യേകം അഭിനന്ദിക്കുകയും, ആശുപത്രിയിൽ ജനിക്കുന്ന എല്ലാ നവജാത ശിശുക്കളുടെ രക്ഷിതാക്കൾക്കും ഫലവൃക്ഷത്തൈ സമ്മാനിക്കുന്ന ‘ പിറവി ‘ പദ്ധതിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
Related Posts
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ചേര്‍ത്തല ഷോറൂം ഉദ്ഘാടനം ചെയ്തു
161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ആലപ്പുഴ ചേര്‍ത്തലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂം ഉദ്ഘാടനം ബോചെ, ഹോക്കിതാരം ഒളിമ്പ്യന്‍ പി.…
സമ്പൂർണ്ണ അയോർട്ടിക് ക്ലിനിക് കോഴിക്കോട് ആസ്റ്റ്ർ മിംസിൽ പ്രവർത്തനമാരംഭിച്ചു
കോഴിക്കോട്: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും ഹൃദ്രോഗികൾക്ക് നൽകുന്നതിനായി ഉത്തര കേരളത്തിലെ ആദ്യത്തേതും സമ്പൂർണ്ണവുമായ അയോർട്ടിക് ക്ലിനിക് കോഴിക്കോട് ആസ്റ്റ്ർ മിംസിൽ…
കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന്
കോഴിക്കോട്: ആരോഗ്യ സംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു. ഇന്ത്യയിലെ ആശുപത്രികൾക്കായി പ്രത്യേകം…