തനിക്കെതിരായ ആരോപണങ്ങളെത്തുടർന്ന് വാർത്താ സമ്മേളനം വിളിച്ച് നടൻ നിവിൻ പോളി. അങ്ങനെയൊരു പെണ്‍കുട്ടിയെ അറിയില്ലെന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും നിവിൻ വ്യക്തമാക്കി.
വാർത്താസമ്മേളനത്തില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍:
ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന് തന്നെ വാർത്താസമ്മേളനം വിളിച്ചത്. നിയമപരമായി പോരാടും. എന്നെക്കൊണ്ടാവുന്ന രീതിയില്‍ നിരപരാധിത്തം തെളിയിക്കും. എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും ആരോപണംവരാം. അവർക്കെല്ലാവർക്കും വേണ്ടിയാണ് ഞാനിത് സംസാരിക്കുന്നത്. ഏതന്വേഷണവുമായും സഹകരിക്കും. ഒന്നരമാസം മുൻപാണ് ഊന്നുകല്‍ സ്റ്റേഷനില്‍നിന്ന് സി.ഐ വിളിച്ചത്. അദ്ദേഹത്തോടും വാസ്തവമില്ലെന്ന് പറഞ്ഞിരുന്നു. എനിക്കെതിരെയുള്ളത് മനപൂർവമായ ആരോപണമാണ്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. ബ്ലാക്ക്മെയില്‍ ആണോ എന്ന് സംശയമുണ്ട്. നിവിൻ പോളി പറഞ്ഞു.