കെസി വേണുഗോപാല്‍ രാജി വെച്ച രാജ്യ സഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം

കെസി വേണുഗോപാല്‍ രാജി വെച്ച രാജ്യ സഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാജസ്ഥാനില്‍ നിന്ന് വിജയിച്ചു.

എതിരില്ലാതെ ആയിരുന്നു രാജസ്ഥാനില്‍ ബിജെപിയുടെ ജയം.രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന കെസി വേണുഗോപാലിൻ്റെ കാലാവധി 2026 ജൂണ്‍ 21 വരെയായിരുന്നു. ബിജെപി സംസ്ഥാനത്തു ഭരണം പിടിച്ചിട്ടും രാജ്യസഭാ സീറ്റ് രാജി വെച്ചാലുണ്ടാകുന്ന ഒഴിവിലേക്ക് കോണ്‍ഗ്രസിനു ജയിക്കാൻ കഴിയില്ലെന്ന് അറിയമായിരുന്നിട്ടും ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ വിമർശനം ശക്തമായിരുന്നു.

രാജ്യസഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം വെക്കുന്ന ബിജെപിക്ക് അനാവശ്യമായി ഒരു സീറ്റ് നല്‍കുന്നുവെന്ന വിമർശനം അടക്കം ഉയർന്നിരുന്നെങ്കിലും കെസി രാജി വെച്ച സീറ്റില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന മുടന്തൻ ന്യായം പറഞ്ഞായിരുന്നു നേതൃത്വം മുന്നോട്ട് പോയത്. നിലവില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ രണ്ട് വർഷം കാലാവധി ബാലക്കി നില്‍ക്കെ കെസി വേണുഗോപാല്‍ കളഞ്ഞ രാജ്യസഭാ സീറ്റില്‍ വിജയിച്ചത് ബിജെപി. കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാജസ്ഥാനില്‍ നിന്ന് വിജയിച്ചത്.

എതിരില്ലാതെ ആണ് ബിജെപി അംഗത്തിന്റെ ജയം. കെസി ആലപ്പുഴയില്‍ മത്സരിക്കുന്നതിനെ ന്യായീകരിച്ച കോണ്‍ഗ്രസ് പേരിനു പോലും രാജസ്ഥാനില്‍ ഒരു സ്ഥാനാർദ്ധിയെ നിർത്തിയില്ല. 12സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്ഗ്രസ് ജയിച്ചത്. തെലങ്കാനയില്‍ നിന്ന് മത്സരിച്ച കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ് തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മന്ത്രി ജോർജ് കുര്യനും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മദ്യപ്രദേശില്‍ നിന്നാണ് ജോർജ് കുര്യൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *