നരിക്കുനി എരവന്നൂര്‍ യു.പി സ്‌കൂളില്‍ അദ്ധ്യാപകരെ ആക്രമിച്ച അദ്ധ്യാപകൻ അറസ്റ്റില്‍.
അദ്ധ്യാപക ദമ്ബതികളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ബിജെപി അനുകൂല അദ്ധ്യാപക സംഘടനയായ എൻ.ടി.യു ജില്ലാ ഭാരവാഹിയും മറ്റൊരു സ്‌കൂളിലെ അദ്ധ്യാപകനുമായ ഷാജിയെയാണ് കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
എരവന്നൂര്‍ യുപി സ്‌കൂളിലെ അദ്ധ്യാപികയായ പ്രവീണയുടെ ഭര്‍ത്താവാണ് ഷാജി. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് പ്രവീണക്കെതിരെ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നിലവിലുണ്ട്. ഇതില്‍ പ്രകോപിതനായാണ് ഷാജി സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്തിയത്. പ്രവീണയേയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
പ്രവീണയ്ക്കും ഷാജിക്കും എതിരെ വകുപ്പ് നടപടിയും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഷാജിയെ സസ്പെൻഡ് ചെയ്തുകൊണ്ട് കുന്നമംഗലം എഇഒ ഉത്തരവിറക്കി. പിന്നാലെ പ്രവീണയേയും സസ്‌പെന്റ് ചെയ്തു.