കെഎസ്‌ആര്‍ടിസിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും ; ഗണേഷ് കുമാര്‍

കെഎസ്‌ആര്‍ടിസിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി.

ഗണേഷ് കുമാര്‍. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കെഎസ്‌ആര്‍ടിസിയില്‍ ബ്രാന്‍ഡിംഗ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

കെഎസ്‌ആര്‍ടിസിയുടെ 12 സ്റ്റേഷനുകള്‍ ബ്രാന്‍ഡ് ചെയ്യുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാനൈറ്റ് ഒട്ടിച്ച്‌ സ്റ്റേഷനുകള്‍ വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി സ്റ്റേഷനുകളിലെ എല്ലാ ടോയ്‌ലെറ്റുകളും നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *