യന്ത്രത്തകരാറിനെ തുടര്‍ന്ന് രണ്ടുദിവസം വൈകിയ വിമാനം പുറപ്പെട്ടു. കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് പുലര്‍ച്ചെ നാലുമണിക്ക് പുറപ്പെട്ടത്.
യന്ത്ര തകരാര്‍ പരിഹരിച്ച ശേഷമാണ് യാത്ര. ശനിയാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്നതായിരുന്നു വിമാനം. വിമാനം വൈകിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു.
ഏകദേശം നൂറിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. കുട്ടികളും പരീക്ഷയ്ക്കായ് പോകുന്ന വിദ്യാര്‍ത്ഥികളും ഈ ഫ്‌ളൈറ്റിലുണ്ടായിരുന്നു. മറ്റൊരു ഫ്‌ളൈറ്റില്‍ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിതരാന്‍ ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലൊരു സംവിധാനമില്ലെന്നാണ് അധികൃതര്‍ പറഞ്ഞതെന്നാണ് യാത്രക്കാര്‍ പറഞ്ഞത്.
കാന്‍സലേഷന്‍ എന്ന ഓപഷന്‍ മാത്രമാണ് അവര്‍ക്കുള്ളതെന്നും റീ ഫണ്ടാകാന്‍ ഏഴുദിവസം പിടിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞതായി യാത്രക്കാര്‍ പറഞ്ഞിരുന്നു. വിമാനം വൈകുമെന്ന് കുറച്ച് യാത്രക്കാര്‍ക്ക് മാത്രം മുന്നറിയിപ്പ് ലഭിച്ചിരുന്നതായും മുന്നറിയിപ്പില്‍ മൂന്ന് മണിയോടെ പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നതെന്നും യാത്രക്കാര്‍ ആരോപിച്ചു.