വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനായി ബോചെ ഫാൻസ് ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. സഹായം ആവശ്യമുള്ളവർക്ക് 7902382000 എന്ന നമ്പറിൽ വിളിക്കുകയോ വാട്സാപ്പിൽ വോയ്സ് മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്.
ഭക്ഷണം, വസ്ത്രം, വൈദ്യസഹായം, ആംബുലൻസ് എന്നിങ്ങനെ ഏത് ആവശ്യങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ബോചെ അറിയിച്ചു. ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ ദുരിതബാധിത പ്രദേശത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ട്രസ്റ്റിന്റെ ആംബുലൻസുകളും രംഗത്തുണ്ട്. ഉടൻ തന്നെ ബോചെയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടും. സന്മനസുള്ള എല്ലാവരും വയനാട്ടിലെ ജനതയ്ക്കായി തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യണം എന്ന് ബോചെ അഭ്യർത്ഥിച്ചു.