കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം എം വര്‍ഗീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് മുന്നില്‍ ഹാജരായി.സമയം നീട്ടി നല്‍കണമെന്ന എംഎം വര്‍ഗീസിന്‍റെ ആവശ്യം ഇഡി നിരസിച്ചിരുന്നു.
കഴിഞ്ഞ ഏഴാം തിയതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇഡി വര്‍ഗീസിന് നോട്ടീസ് നല്‍കിയത്.
എന്നാല്‍ അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വര്‍ഗീസ് ഇഡിക്ക് മെയില്‍ അയച്ചത്. ഇത് അംഗീകരിക്കില്ലെന്ന് അന്വേഷണ സംഘം വര്‍ഗീസിനെ അറിയിച്ചിരുന്നു.തുടര്‍ന്നാണ് അദ്ദേഹം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായത്.കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബാങ്ക് അകൗണ്ട് വിവരങ്ങള്‍ ചോദിച്ചിട്ടില്ല..ചോദ്യം ചെയ്യലില്‍ സഹകരിക്കും.ആശങ്കയില്ല.തിരിച്ചറിയല്‍ രേഖകള്‍ അടക്കം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് പ്രധാന സിപിഎം നേതാക്കളിലേക്ക് ഇഡി അന്വേഷണം നീളുന്നത്.ഇതിന്‍റെ ഭാഗമായാണ് എംഎം വര്‍ഗീസിന്‍റെ ചോദ്യം ചെയ്യല്‍. സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തല്‍,ചില വ്യക്തികള്‍ക്ക് ചിട്ടി കിട്ടുന്നതിനായി വര്‍ഗീസ് ഇടപെട്ടതായുള്ള മൊഴികള്‍ എന്നിവയിലാകും ഇഡി വര്‍ഗീസില്‍ നിന്ന് വിവരങ്ങള്‍ തേടുക.