പാര്‍ട്ടിക്കെതിരായ സിപിഐയുടെ പരസ്യ വിമര്‍ശനത്തില്‍ സിപിഎമ്മിന് അതൃപ്തി

പാര്‍ട്ടിക്കെതിരായ സിപിഐയുടെ പരസ്യ വിമര്‍ശനത്തില്‍ സി.പി.ഐ.എമ്മിന് കടുത്ത അതൃപ്തി. സി.പി.ഐ.എം നേതാക്കളെ സ്വര്‍ണ്ണക്കടത്തുകാരായും, സ്വര്‍ണ്ണം പൊട്ടിക്കലുകാരായും ചിത്രീകരിക്കുന്ന പ്രസ്താവനയെന്നാണ് സിപിഐഎം നേതാക്കളുടെ നിലപാട്.

സിപിഐയുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയണമെന്ന ആലോചനയും സി.പി.ഐ.എം നേതൃത്വത്തിലുണ്ട്.

കണ്ണൂരില്‍ നിന്നുള്ള സ്വര്‍ണം പൊട്ടിക്കലിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പരസ്യ വിമര്‍ശനം. പൊതുസമൂഹത്തിന് മുന്നില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. എന്നാല്‍ സിപിഐയുടെ തുറന്ന വിമര്‍ശനം സി.പി.ഐ.എമ്മിന് അത്രയും ദഹിച്ചിട്ടില്ല. സി.പി.ഐയുടെ പ്രസ്താവനയുടെ ഉള്ളടക്കത്തില്‍ പ്രശ്‌നമുണ്ടെന്നാണ് സി.പി.ഐ.എം നേതാക്കള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *