കണ്ണൂര്‍ അയ്യൻകുന്നില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍

കണ്ണൂര്‍ അയ്യൻകുന്നില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍. ഉരുപ്പുംകുറ്റി ഞെട്ടിത്തോട് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

എട്ടംഗ മാവോയിസ്റ്റ് സംഘം തെരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

രാവിലെ 9.30 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വനത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘം മാവോയിസ്റ്റുകള്‍ തമ്ബടിച്ചിരുന്ന ടെന്റ് കണ്ടെത്തി. പിന്നാലെ മാവോയിസ്റ്റുകള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എ ടി എസ് ഡിഐജി പുട്ട വിമലാധിത്യ പറഞ്ഞു . യു എ പി എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും ഡി ഐ ജി വ്യക്തമാക്കി.

മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും ഡി ഐ ജി പറഞ്ഞു. മാവോയിസ്റ്റുകള്‍ക്ക് വേണ്ടി വനത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. നേരത്തെയും ആറളം അയ്യൻകുന്ന് മേഖലയില്‍ മാവോയിസ്റ്റ് സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *