ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറിയെ അദ്ദേഹം മടക്കി അയച്ചു.
സംസ്ഥാന സർക്കാർ നടപടികളിലെ കടുത്ത അതൃപ്‌തി ചീഫ് സെക്രട്ടറിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകടിപ്പിച്ചു. എസ്‌എഫ്‌ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതിലള്‍പ്പടെ സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ചയടക്കം ഗവര്‍ണര്‍ പരാമര്‍ശിച്ചതായാണ് വിവരം.
അതേസമയം നാലാം ലോക കേരള സഭയില്‍ 103 രാജ്യങ്ങളില്‍നിന്നായി 25 സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കും. ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്താണ് നാലാം കേരള സഭ നടക്കുക. 200 ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ട്.