വീണ്ടും സുധാകരന്‍, പാര്‍ട്ടികോട്ടകള്‍ ഇളക്കിമറിച്ചു മിന്നുംവിജയം

കണ്ണൂരില്‍ സി.പി. എമ്മിനെതിരെ ഏകപക്ഷീയമായ വിജയവുമായി കോണ്‍ഗ്രസിന്റെ പടനായകന്‍ കെ.സുധാകരന്‍പത്തരമാറ്റ് വിജയവുമായാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍വെന്നിക്കൊടി പാറിച്ചത്.

ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടിയാണ് കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ സി.പി. എമ്മിനെ ഒരിക്കല്‍ കൂടി തറപറ്റിച്ചു കൊണ്ടു തേരോട്ടം നടത്തിയിരിക്കുകയാണ്കണ്ണൂരിലെ കരുത്തനായ നേതാവ്.

സി.പി. എം സുധാകരനെമുഖ്യശത്രുവായി കാണുന്നതിന്റെ ഏറ്റവും വലിയകാരണങ്ങളിലൊന്ന് പാര്‍ട്ടി കോട്ടകളില്‍ പോലും കയറി വോട്ടുപിടിക്കാനാണ് അപ്രതിരോധ്യമായ ശക്തിയാണ്. ഇരട്ടക്കുഴല്‍ തോക്കുപോലെ സുധാകരന്റെ വാക്കുകള്‍ പാര്‍ട്ടി അനുഭാവികളില്‍പോലും ചലനമുണ്ടാക്കാന്‍ കഴിയുന്നതാണെന്നു യാഥാര്‍ത്ഥ്യം. േേവാട്ടെണ്ണലിന്റെ അന്തിമ ഘട്ടത്തില്‍ 1.04,700 വോട്ടുകളാണ് നേടിയത്.

2019-ലും 2024-ലും സുധാകരന്‍ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എം.വി ജയരാജനെന്ന കരുത്തനായ സി.പി. എമ്മിനെ തോല്‍പിച്ചാണ് ഇക്കുറി സുധാകരന്‍ ഡല്‍ഹിയിലെത്തുന്നത്. കണ്ണൂരില്‍ മാത്രമല്ല കേരളത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ പ്രതിരോധമുഖമായി സുധാകരനെന്ന നേതാവ് മാത്രമേയുളളൂവെന്നു ആവര്‍ത്തിച്ചു തെളിഞ്ഞിരിക്കുകയാണണ്‌.

Leave a Reply

Your email address will not be published. Required fields are marked *