രാഹുല്‍ ഗാന്ധിയെ വീണ്ടും ചേര്‍ത്ത് പിടിച്ച്‌ വയനാട്

രാഹുല്‍ ഗാന്ധിയെ വീണ്ടും ചേർത്ത് പിടിച്ച്‌ വയനാട് .തുടക്കം മുതല്‍ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി കൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മിന്നും വിജയം കാഴ്ചവച്ചത് .മൂന്ന് ലക്ഷത്തില്‍ അധികം ലീഡിനാണ് വയനാട് മണ്ഡലത്തില്‍ വിജയിച്ചത് .

രാഹുല്‍ ഗാന്ധിയുടെ എതിരാളിയായി മത്സരിച്ച ആനി രാജയ്‌ക്ക് 283023 വോട്ടുകളാണ് ലഭിച്ചത്. അതേസമയം 141045 വോട്ടുമായി കെ സുരേന്ദ്രൻ മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം വയനാട് പാർലമെൻ്റ് സീറ്റിലെ ആകെ വോട്ടർമാർ ഏകദേശം 1359679 ആണ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് പാർലമെൻ്റ് സീറ്റില്‍ 80.37 ആയിരുന്നു പോളിങ്. 2019 ലെ 80.31 ശതമാനത്തിനെ അപേക്ഷിച്ച്‌ ഇത്തവണ വോട്ടിങ് വയനാട്ടില്‍ കുറഞ്ഞിട്ടുണ്ട്.

73.57% പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2014 ലെ 73.25 ശതമാനത്തോട് ഏതാണ്ട് അടുത്ത് നില്‍ക്കുന്ന പോളിങ്. എന്നാല്‍ പോള്‍ ചെയ്‌ത വോട്ടുകളുടെ എണ്ണം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ വല്ലാതെ കുറഞ്ഞിട്ടില്ല. ആകെയുള്ള 14,62,423 വോട്ടര്‍മാരില്‍ 10,75,921 പേര്‍ ബൂത്തിലെത്തി. കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്‌ത വോട്ട് 10,89,899 ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *