മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികള്‍ക്ക് കര്‍ണാടകയില്‍ ഗംഭീര സ്വീകരണം നല്‍കി ഹിന്ദുത്വ സംഘടനകള്‍.
ആറു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഒക്ടോബര്‍ ഒന്‍പതിന് ബംഗളുരു സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച പരശുറാം വാഗ്മോര്‍, മനോഹര്‍ യാദവ് എന്നിവര്‍ക്കാണ് അസാമാന്യ വരവേല്‍പ്പുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്.
ഒക്ടോബര്‍ 11ന് പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ഇവര്‍ പുറത്തിറങ്ങി. പരശുറാം വാഗ്മോറിനെയും മനോഹര്‍ യാദവിനെയും പൂമാലകളും കാവിഷാളുകളും അണിയിച്ചു സ്വീകരിച്ചെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശേഷം ഛത്രപതി ശിവജിയുടെ പ്രതിമയ്ക്കടുത്തേക്ക് കൊണ്ടുപോവുകയും കലിക ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.