ധീരതയ്ക്ക് ബോചെയുടെ സ്വര്‍ണ്ണമാല

ബൈക്കിലെത്തിയ കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തിന് ഇരയായി സ്വര്‍ണ്ണമാല നഷ്ടപ്പെട്ട ലിജി ദാസിന് ബോചെ പുതിയ മാല നല്‍കി.

നഷ്ടപ്പെട്ട ആറര പവന്റെ മാലയുടെ സ്ഥാനത്ത് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫണ്ട് ഉപയോഗിച്ച്‌ വാങ്ങിയ ഏഴ് പവന്റെ 916 സ്വര്‍ണ്ണമാലയാണ് കോ-ഓര്‍ഡി നേറ്റര്‍മാരായ അനി, ജ്യോതി എന്നിവര്‍ ലിജിയുടെ വീട്ടിലെത്തി കൈമാറിയത്.

തന്നാലാകും വിധം ആക്രമണത്തെ ചെറുത്തുനിന്ന ലിജിയുടെ മനോധൈര്യത്തിനുള്ള പ്രോത്സാഹന സമ്മാനമാണ് ഈ സ്വര്‍ണ്ണമാല. യുകെയിലുള്ള ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കോ-ഓര്‍ഡിനേറ്റര്‍ ഷിബു മുഖേനയാണ് ഈ സംഭവം ബോചെ അറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *