എക്‌സിറ്റ് പോള്‍ അടിസ്ഥാന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് മമത ബാനര്‍ജി

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അടിസ്ഥാന യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി.

എക്‌സിറ്റ് പോളുകള്‍ക്ക് ഒരു വിലയുമില്ലെന്നും മമത അഭിപ്രായപ്പെട്ടു.

“2016, 2019, 2021 വർഷങ്ങളില്‍ എക്‌സിറ്റ് പോള്‍ എങ്ങനെയാണ് നടന്നതെന്ന് കണ്ടിരുന്നു. പ്രവചനങ്ങളൊന്നും സത്യമായിരുന്നില്ല. ഈ എക്‌സിറ്റ് പോളുകള്‍ മാധ്യമ ഉപഭോഗത്തിനായി രണ്ട് മാസം മുമ്ബ് ചിലർ വീട്ടില്‍ നിർമ്മിച്ചതാണ്. അവക്ക് ഒരു മൂല്യവുമില്ല”- മമത ബാനർജി പറഞ്ഞു.

റാലികളിലെ ജനങ്ങളുടെ പ്രതികരണം എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ ശരിവെക്കുന്നില്ല. ബി.ജെ.പി ധ്രുവീകരണത്തിന് ശ്രമിച്ച രീതിയും എസ്‌.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ ക്വാട്ട മുസ്‌ലിംകള്‍ എടുത്തുകളയുന്നുവെന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതിനാല്‍ മുസ്‌ലിംകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. കൂടാതെ, സി.പി.എമ്മും കോണ്‍ഗ്രസും ബംഗാളില്‍ ബി.ജെ.പിയെ സഹായിച്ചതായി കരുതുന്നതായും മമത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *