ജൂണ്‍ 4 പുതിയ പ്രഭാതത്തിന്‍റെ തുടക്കം; ജയത്തിന്‍റെ പടിവാതിലില്‍ ഇന്ത്യ സഖ്യമെന്ന് എംകെ സ്റ്റാലിൻ

ഇന്ത്യ സഖ്യം ജയത്തിന്റെ പടിവാതിലില്‍ എന്ന് എം.കെ.സ്റ്റാലിൻ പ്രതികരിച്ചു. ബിജെപിയുടെ വ്യാജ പ്രതിഛായ തീവ്ര പ്രചാരണത്തിലൂടെ തകർക്കാൻ സാധിച്ചെന്നും ഇന്ത്യ സഖ്യത്തിന്‍റെ ഡല്‍ഹി യോഗത്തിന് മുൻപായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ജൂണ്‍ 4 പുതിയ പ്രഭാതത്തിന്‍റെ തുടക്കം ആകും. വോട്ടെണ്ണല്‍ ദിവസം പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇന്നത്തെ ഇന്ത്യ സഖ്യയോഗത്തില്‍ സ്റ്റാലിൻ ഉണ്ടാകില്ല. ഡിഎംകെ ട്രഷറർ ടി.ആർ.ബാലു എംപി യോഗത്തില്‍ പാർട്ടിയെ പ്രതിനിധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *