വടകരയില്‍ സര്‍വ കക്ഷി യോഗം വിളിക്കണമെന്ന് കളക്ടറോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍.
അതെസമയം സര്‍വകക്ഷി യോഗ ആവശ്യവുമായി സിഎംപി കളക്ടറെ നേരത്തെ ബന്ധപ്പെട്ടിരുന്നുവെന്നും സിപിഐഎമ്മും ലീഗും നടത്തിയ ചര്‍ച്ചയെ കുറിച്ചറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വ്വകക്ഷി യോഗം വിളിക്കുന്നതില്‍ തെറ്റില്ല. എപ്പോള്‍ വേണമെങ്കിലും കളക്ടര്‍ക്ക് യോഗം വിളിക്കാം. വിളിച്ചാല്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സഹകരിക്കുമെന്നും അതിന് സിപിഐഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.