പതിനെട്ടാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്.
വോട്ടെടുപ്പ് നടക്കുന്ന സുപ്രധാന മണ്ഡലങ്ങള്മുതിര്ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി അമിത് ഷാ ആണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖന്. കോണ്‍ഗ്രസിന്റെ സോനാല്‍ രമാബായ് പട്ടേലാണ് അമിത് ഷായുടെ എതിരാളി. മഹാരാഷ്ട്രയിലെ ബരാമതിയാണ് മറ്റൊരു സുപ്രധാനമണ്ഡലം. പിളര്‍ന്ന് രണ്ടായ എന്‍സിപി നേര്‍ക്കുനേര്‍ പോരാടുന്നു എന്നതാണ് ബരാമതിയുടെ പ്രത്യേകത. ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലേ പവാറിന്റെ അനന്തരവനും എന്‍ഡിഎ പക്ഷത്ത് നിലകൊള്ളുകയും ചെയ്യുന്ന അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെയാണ് നേരിടുന്നത്.മധ്യപ്രദേശിലെ വിധിഷ മണ്ഡലത്തില്‍ മുന്‍ മുഖ്യന്ത്രി ശിവരാജ് സിങ് ചൗഹാനും ഗുണയില്‍ ജ്യോദിരാതിത്യ സിന്ധ്യയും മത്സരിക്കുന്നു. ധര്‍വാഡയില്‍ കേന്ദ്ര മന്ത്രി പ്രല്‍ഹാദ് ജോഷി, ഹവേരിയില്‍ ബസവരാജ് ബൊമ്മൈ, തുടങ്ങിയവരും മത്സര രംഗത്തുണ്ട്.പോളിങ് ശതമാനം ഏറെ പ്രധാനംആദ്യ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വോട്ടിങ് ശതമാനത്തില്‍ വന്ന ഇടിവ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. 102 മണ്ഡലങ്ങളില്‍ പോളിങ് നടന്ന ഒന്നാം ഘട്ടത്തില്‍ 66.14 ശതമാനം ആയിരുന്നു പോളിങ്. 70 ശതമാനമായിരുന്നു ഈ മണ്ഡലങ്ങളില്‍ പോളിങ്. രണ്ടാം ഘട്ടത്തില്‍ പോളിങ് നടന്ന 88 സീറ്റുകളില്‍ 83 എണ്ണത്തില്‍ കഴിഞ്ഞ 2019 ല്‍ 64.64 ശതമാനമായിരുന്നു പോളിങ് എങ്കില്‍ ഇത്തവണ 66.71 ശതമാനമായി കുറഞ്ഞിരുന്നു.
2019 ലെ സീറ്റുനിലപരിശോധിച്ചാല്‍ ഭരണ കക്ഷിയായ എന്‍ഡിഎയ്ക്ക് അനുകൂലമായ വിധിയെഴുതിയവയാണ് ഭൂരിഭാഗം മണ്ഡലങ്ങളും. 75 മണ്ഡലങ്ങള്‍ ഭരണ മുന്നണിയുടെ സിറ്റിങ് സീറ്റുകളാണ്. എട്ടെണ്ണമാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയ്ക്ക് അവകാശപ്പെടാന്‍ കഴിയുന്നത്. ബാക്കിയുള്ള പത്ത് സീറ്റുകളില്‍ അവിഭക്ത ശിവസേന നാലെണ്ണത്തിലും അവിഭക്ത ശിവസേന 3 എണ്ണത്തിലും വിജയിച്ചിരുന്നു. ബജ്റുദ്ദീന് അജ്മലിന്റെ എഐയുഡിഎഫ് (1), രണ്ട് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് മറ്റ് സീറ്റുനില. ബിജെപി തനിച്ച് 71 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് നാല് സീറ്റുകള്‍ മാത്രമായിരുന്നു.