ഏപ്രില്‍ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ നീട്ടി. ഏപ്രില്‍ മാസത്തെ വിതരണത്തിന് ശേഷം മേയ് നാല്,അഞ്ച് തീയതികളില്‍ റേഷൻ കടകള്‍ക്ക് അവധിയായിരിക്കുമെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
മേയ് മാസത്തെ റേഷൻ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്നും ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു.