മോഹൻലാലിന്റെ ഡാൻസ് വീഡിയോ ഷെയര്‍ ചെയ്ത് ഷാരൂഖ് ഖാൻ

ജവാൻ സിനിമയില്‍ ഷാരൂഖ് ഖാൻ ആടിത്തകർത്ത ‘സിന്ദാ ബന്ദാ’ ഗാനത്തിന് നടൻ മോഹൻലാല്‍ ചുവടുകള്‍ തീർത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

വീഡിയോ കണ്ട് സാക്ഷാല്‍ ഷാരൂഖ് വീഡിയോ എക്‌സില്‍ റീട്വീറ്റ് ചെയ്തു. അനിരുദ്ധ് രവിചന്ദഇ ഈണമിട്ട ഗാനത്തിന് മോഹൻലാല്‍ ഒരടി പോലും തെറ്റാതെ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ആടിത്തകർക്കുന്ന വീഡിയോയാണിത്. ഷാരൂഖിന്റെ തന്നെ ഫാൻസ്‌ പങ്കിട്ട വീഡിയോ അദ്ദേഹം റീട്വീറ്റ് ചെയ്യുകയായിരുന്നു. ഷാരൂഖ് ഖാൻ, പ്രിയാ മണി എന്നിവർ ചേർന്ന് അവതരിപ്പിച്ച തട്ടുപൊളിപ്പൻ ഗാനമാണ് ‘സിന്ദാ ബന്ദാ’.

‘ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയതിന് മോഹൻലാല്‍ സാറിന് നന്ദി. നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. വീട്ടില്‍ ഒന്നിച്ചൊരു അത്താഴത്തിനായി കാത്തിരിക്കുന്നു,’ ഷാരൂഖ് വീഡിയോയുടെ ഒപ്പം കുറിച്ച വാക്കുകള്‍ ഇങ്ങനെ.

Leave a Reply

Your email address will not be published. Required fields are marked *