നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയും കുതിച്ചു കയറിയതോടെ സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന ഇടത്തരം ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍.
ഈ മാസം ശബരിമല സീസണും ആരംഭിക്കുകയാണ്.സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയേ ഈടാക്കാനാവൂ. നഷ്ടം സഹിച്ച് കട നടത്താൻ കഴിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്.
19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു തവണയായി 302 രൂപ വര്‍ദ്ധിപ്പിച്ചതോടെ 1840 രൂപയായി. 12 മണിക്കൂര്‍ ഉപയോഗിക്കാനേ തികയൂ. പച്ചക്കറി, ഇറച്ചി, മീൻ വിലയും വര്‍ദ്ധിച്ചു. ഒരു തൂശനിലയ്ക്ക് അഞ്ചു രൂപയായി. തൊഴിലാളിയ്ക്ക് 900 -1000 രൂപയാണ് ദിവസക്കൂലി. കൂടുതലും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ്. വാടകകെട്ടിടത്തിലാണെങ്കില്‍ ഉയര്‍ന്ന വാടക നല്‍കണം. ഇതിനിടയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അടിക്കടിയുള്ള പരിശോധന. പിഴയും കൈമടക്കുമായി വലിയ തുക ഇതിന് മാറ്റിവയ്‌ക്കേണ്ടി വരും.