വരണ്ടുണങ്ങിയ കബനിയിലെക്ക് വെള്ളമെത്തിച്ച്‌ സര്‍ക്കാര്‍

വരള്‍ച്ച പിടി മുറുക്കിയ കബനിയിലെ വരണ്ട മണ്ണിലേക്ക്‌ വെള്ളമെത്തി. സർക്കാർ തീരുമാത്തെ അടിസ്ഥാനപ്പെടുത്തി കാരാപ്പുഴ അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടാണ്‌ 62 കിലോമീറ്റർ അകലെയുള്ള കബനി നദിയിലേക്ക്‌ വെള്ളമെത്തിച്ചത്‌.

ഇതോടെ പുല്‍പ്പള്ളി, മുള്ളൻ കൊല്ലി പഞ്ചായത്തുകളിലേക്ക്‌ കുടിവെള്ള വിതരണം വീണ്ടും തുടങ്ങാൻ കഴിയും. കേരളത്തില്‍ ഇത്തരം നടപടി സ്വീകരിക്കുന്നത് ആദ്യമായാണ്‌. കബനിയില്‍ നാട്ടുകാർ നിർമ്മിച്ച തടയണയിലേക്കും ഇന്നലെ രാത്രി വെള്ളമെത്തി.

Leave a Reply

Your email address will not be published. Required fields are marked *