ഏപ്രില്‍ മാസ ചരിത്രത്തിലെ റെക്കോര്‍ഡ് കളക്ഷന്‍ നേടി കെഎസ്‌ആര്‍ടിസി. 8.57 കോടി രൂപയാണ് കെഎസ്‌ആര്‍ടിസി നേടിയത്.
2023 ഏപ്രിലില്‍ ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നത്. 4324 ബസുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസുകളില്‍ നിന്നുള്ള വരുമാനം ആണ് 8.57 കോടി രൂപ.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 8.30 കോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ 4331 ബസുകള്‍ ഓടിച്ചതില്‍ 4200 ബസ്സുകളില്‍ നിന്നായിരുന്നു ഇത്രയും വരുമാനം ലഭിച്ചത്. വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീര്‍ഘദൂര റൂട്ടുകളിലും മുന്‍കൂട്ടി അഡീഷണല്‍ സര്‍വീസുകള്‍ ക്രമീകരിച്ചാണ് ചെലവ് വര്‍ധിക്കാതെ നേട്ടം ഉണ്ടാക്കിയതെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.
കെഎസ്‌ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി അതിവേഗ നടപടികളാണ് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്.