‘ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം’: ഇന്ത്യക്കാരോട് വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർക്ക് പുതിയ യാത്രാ ഉപദേശവുമായി വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്കും ഇസ്രായേലിലേക്കും ഉള്ള അയാത്രകള്‍ തല്‍ക്കാലം മാറ്റിവെയ്ക്കണമെന്നാണ് പുതിയ നിർദേശം.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. നിലവില്‍ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന എല്ലാവരോടും അവിടെയുള്ള ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടാനും സ്വയം രജിസ്റ്റർ ചെയ്യാനും മന്ത്രാലയം അറിയിച്ചു.

‘മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ഇന്ത്യക്കാരും ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യരുതെന്ന് നിർദ്ദേശിക്കുന്നു. നിലവില്‍ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന എല്ലാവരും അവിടെയുള്ള ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടാനും സ്വയം രജിസ്റ്റർ ചെയ്യാനും അഭ്യർത്ഥിക്കുന്നു. ഇവരോട് പരമാവധി മുൻകരുതലുകള്‍ പാലിക്കാനും അഭ്യർത്ഥിക്കുന്നു’, അറിയിപ്പില്‍ പറയുന്നു.

ഇറാൻ നയതന്ത്രജ്ഞന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യ ആശങ്കാകുലരായിരുന്നു. പശ്ചിമേഷ്യയില്‍ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളില്‍ ഇന്ത്യ വിഷമത്തിലാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം എംഇഎ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ പറയുകയും ചെയ്തിരുന്നു. ഐയില്‍ നിന്ന് നേരിട്ടുള്ള ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ ഇസ്രായേല്‍ അതീവ ജാഗ്രതയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *