ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ ഫണ്ട് തന്റെ പക്കലില്ല ; മത്സരിക്കുന്നില്ലെന്ന് നിര്‍മ്മല സീതാരാമന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ ഫണ്ട് തന്റെ പക്കലില്ലെന്ന് ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി മുന്നോട്ടുവെച്ച അവസരം നിരസിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ആന്ധ്രാപ്രദേശില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ മത്സരിക്കാനുള്ള അവസരമാണ് ജെപി നദ്ദ തനിക്ക് നല്‍കിയതെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

‘പത്ത് ദിവസമോ ഒരാഴ്ചയോ ആലോചിച്ച ശേഷമാണ് മറുപടി നല്‍കിയത്. മത്സരിക്കില്ലെന്നായിരുന്നു മറുപടി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എന്റെ കയ്യില്‍ അത്ര പണമില്ല, മാത്രമല്ല, അന്ധ്രാപ്രദേശായാലും തമിഴ്‌നാടായാലും എനിക്ക് പ്രശ്‌നമുണ്ട്. സമുദായം,മതം എന്നിവയാണ് അവിടെ വിജയിക്കുന്നതിനായി ഉപയോ?ഗിക്കുന്ന മാനദണ്ഡങ്ങള്‍. എനിക്ക് അത് താല്പര്യമില്ല , അതുകൊണ്ട് മത്സരിക്കുന്നില്ല’, നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും തന്റെ അഭിപ്രായം പാര്‍ട്ടി അംഗീകരിച്ചതില്‍ നന്ദിയുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. രാജ്യത്തെ ധനമന്ത്രിക്ക് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മതിയായ ഫണ്ട് ഇല്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ‘കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ എന്റേതല്ല. എന്റെ ശമ്ബളം, എന്റെ വരുമാനം, എന്റെ സമ്ബാദ്യം എന്നിവ എന്റേതാണ്, ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് ഫണ്ടല്ല’ എന്നായിരുന്നു നിര്‍മ്മല സീതാരാമന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *