1,700 കോടിയുടെ പുതിയ നോട്ടീസ്; കോണ്‍ഗ്രസിനെ വീണ്ടും കുരുക്കി ആദായ നികുതി വകുപ്പ്

കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ആദായ നികുതി വകുപ്പ്. 1,700 കോടിയുടെ പുതിയ നോട്ടീസ് ആദയ നികുതി വകുപ്പ് കോണ്‍ഗ്രസിനു കൈമാറി.

2017-18 മുതല്‍ 20-21 വരെയുള്ള സാമ്ബത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക.

ഈ കാലഘട്ടത്തിലെ നികുതി പുനർ നിർണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു കോണ്‍ഗ്രസ് നല്‍കിയ ഹർജി ഡല്‍‌ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്.

നേരത്തെ 2014-15, 16- 17 വരെയുള്ള പുനർ നിർണയം ചോദ്യം ചെയ്തുള്ള ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാമ്ബത്തിക വർ‌ഷം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ നോട്ടീസ്.

രേഖകളൊന്നുമില്ലാതെയാണ് നോട്ടീസെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. ആദയ നികുതി വകുപ്പിന്റെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും പാർട്ടി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *