ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കെ തകര്‍ന്ന സില്‍ക്യാര തുരങ്കത്തിന്‍റെ നിര്‍മാണം നടത്തിയിരുന്ന കമ്ബനി ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് നല്‍കിയത് 55 കോടി രൂപ.
ഹൈദരാബാദ് ആസ്ഥാനമായുള്ള നവയുഗ എഞ്ചിനിയറിംഗ് കമ്ബനിയാണ് തുക കൈമാറിയത്.
2019 ഏപ്രില്‍ 19 നും ഒക്ടോബര്‍ 10 നും ഇടയില്‍ ഒരു കോടിയുടെ 55 ബോണ്ടുകളാണ് കമ്ബനി വാങ്ങിയത്. ഇലക്ഷൻ കമ്മീഷൻ പരസ്യപ്പെടുത്തിയ രേഖകളിലാണ് ഈ വിവരങ്ങളുള്ളത്.
അടുത്തിടെയാണ് ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഇലക്ഷൻ കമ്മീഷൻ പരസ്യപ്പെടുത്തിയത്. ഈ വിവരങ്ങള്‍ പ്രകാരം ബിജപിക്കാണ് ബോണ്ട് വഴി ഏറ്റവുമധികം പണം ലഭിച്ചത്.