തലശ്ശേരി-മാഹി ബൈപ്പാസില്‍ രണ്ടുദിവസം കൊണ്ട് ടോള്‍ പിരിച്ചത് 23,200-ലധികം വാഹനങ്ങളില്‍നിന്ന്. ഉദ്ഘാടനദിവസമായ 11-ന് 13,200 വാഹനങ്ങളില്‍നിന്ന് ടോള്‍ പിരിച്ചു .12-ന് 10,000-ത്തിലധികം വാഹനങ്ങളില്‍നിന്നാണ് ടോള്‍ പിരിച്ചത്.
മാഹിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ബൈപ്പാസ് തിരഞ്ഞെടുത്തവർക്ക് ഉദ്ഘാടനദിവസം ടോള്‍ പ്ലാസയിലെ തിരക്കുകാരണം ഗതാഗതതടസ്സവും സമയനഷ്ടവും ഉണ്ടായി. ഇതായിരിക്കാം രണ്ടാം ദിവസം ബൈപ്പാസില്‍ യാത്രക്കാർ കുറയാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. നാലുചക്രവാഹനങ്ങളാണ് മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് കൂടുതലും ബൈപ്പാസിലെത്തുന്നത്.