സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വില്‍പന ഉടൻ ആരംഭിച്ചേക്കും. വീര്യം കുറഞ്ഞ മദ്യത്തിന് ഈടാക്കേണ്ട കേരള വില്‍പന നികുതി നിയമ പ്രകാരമുള്ള നികുതി നിരക്കിൻ്റെ ശിപാർശ സമർപ്പിച്ചു.
ജി.എസ്.ടി കമ്മീഷണറുടെ ശിപാർശ അടങ്ങുന്ന ഫയല്‍ സെക്രട്ടറിയേറ്റിലെ നികുതി വകുപ്പില്‍ എത്തി. ഇതിൻ്റെ ഇ ഫയല്‍ വിശദാംശങള്‍ മീഡിയവണിന് ലഭിച്ചു.
നിലവില്‍ 400 രൂപയ്ക്ക് മുകളിലുള്ള ഫുള്‍ ബോട്ടില്‍ മദ്യത്തിന് 251 ശതമാനമാണ് നികുതി. എന്നാല്‍ വീര്യം കുറഞ്ഞ മദ്യത്തിലേക്ക് എത്തുമ്ബോള്‍ ഇത്രയും ഉയർന്ന നികുതി പാടില്ലെന്നാണ് ഡിസ് ലറികളുടെ നിലപാട് . തുടർന്നാണ് സർക്കാർ ഇക്കാര്യം പരിശോധിക്കാൻ തീരുമാനിച്ചത്. പിന്നാലെ നികുതി കമ്മീഷണറോട് റിപോർട്ടും തേടി. എന്നാല്‍ നികുതി ഇളവ് ശിപാർശക്ക് നികുതി വകുപ്പ് കമ്മീഷണർക്ക് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
നികുതി വകുപ്പ് കമ്മീഷണർ അവധിയില്‍ പോയതിനാല്‍ അധിക ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നല്‍കി. ഈ സമയത്താണ് വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതിനുള്ള നികുതി നിരക്ക് ശിപാർശ തയ്യാറാക്കിയെന്നാണ് വിവരം . ഫയല്‍ സെക്രട്ടറിയേറ്റിലെ നികുതി വകുപ്പില്‍ എത്തിയതോടെ താമസിയാതെ മന്ത്രി സഭാ യോഗത്തിൻ്റെ പരിഗണനയ്ക്ക് വരും. മന്ത്രിസഭ നികുതി നിരക്കിന് അംഗീകാരം നല്‍കിയാല്‍ ഡിസ് ലറികള്‍ക്ക് വീര്യം കുറഞ്ഞ മദ്യം വിപണയില്‍ എത്തിക്കാനാവും