നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ 70കാരിക്ക് ദാരുണാന്ത്യം

നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ 70കാരിക്ക് ദാരുണാന്ത്യം. കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ് മരിച്ചത്. വിളവെടുപ്പിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര.

സ്ഥിരം കാട്ടാന ശല്യമുണ്ടാകുന്ന പ്രദേശമാണ്. ജില്ലാ അതിർത്തിയായതിനാല്‍ വനംവകുപ്പിന്റെ ഏത് വിഭാഗമാണ് ആനയെ തുരത്തേണ്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ടാണ് ഒരു ജീവൻ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കാഞ്ഞിരവേലി മലയില്‍ നിന്ന് കൃഷിയിടത്തിലേക്ക് ഇറങ്ങുകയായിരുന്നു.

ആനകളെ തുരത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കൃതൃമായി ഇടപെടല്‍ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇന്ദിരയെ കോതമംഗലം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി ആർആർടിയും എറണാകുളം ആർആർടിയും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് കാട്ടാന ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *