കുറുമ്ബാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

മലമ്ബുഴയില്‍ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയില്‍. ചെറക്കാട് സ്വദേശികളായ റഷീദ (46) മകൻ ഷാജി എന്നിവരാണ് മരിച്ചത്.

കുറുമ്ബാച്ചി മലയില്‍ നിന്നും ദൗത്യസംഘം രക്ഷപ്പെടുത്തിയ ബാബുവിന്റെ അമ്മയും സഹോദരനുമാണ് മരണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. മലമ്ബുഴ കടക്കാങ്കുന്ന് പാലത്തിന് സമീപം വച്ചാണ് ഇവരെ ട്രെയിൻ തട്ടിയത്. കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ സംശയം. ഇവരുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

2022 ഫെബ്രുവരിയിലായിരുന്നു ബാബു കുറുമ്ബാച്ചി മലയില്‍ കയറി കുടുങ്ങി പോയത്. തുടർന്ന് 45 മണിക്കൂറോളം നീണ്ടു നിന്ന രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് ബാബുവിനെ ദൗത്യ സംഘം രക്ഷപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *