സംസ്ഥാനത്ത് ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ്. സാധാരണ താപനിലയില്‍ നിന്ന് മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ചൂട് വര്‍ദ്ധിക്കാന്‍ ഇടയുണ്ട്.ജാഗ്രത പാലിക്കണമെന്ന് അധികൃതം മുന്നറിയിപ്പ് നല്‍കി.
സാധാരണ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് ഇത്തരത്തില്‍ ചൂട് വര്‍ദ്ധിക്കുന്നത്. ഇന്ന് ആറ് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് താപനില വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സാധാരണ താപനിലയേക്കാള്‍ മൂന്ന്-നാല് ഡിഗ്രി സെല്‍ഷ്യസ് ഉയരാനാണ് സാദ്ധ്യത.ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദ്ദേശം. ഉച്ചയ്‌ക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് വരെ നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ അത്തരം ജോലികളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.