കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ ഡി ക്ക് മുന്നില്‍ ഹാജരാകില്ല. ഇന്ന് രാവിലെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ നേരിട്ട് ഹാജരാകാനായിരുന്നു നോട്ടീസ്.
അസൗകര്യമറിയിച്ച് അദ്ദേഹം ഇ ഡി ക്ക് കത്ത് നല്‍കി.
മസാല ബോണ്ട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ഒന്നിനാണ് ഇതിന് മുമ്ബ് ഇ ഡി തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയിരുന്നത്. സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നേരത്തേ നല്‍കിയ നോട്ടീസ് ഇ ഡി പിന്‍വലിച്ചിരുന്നു. വ്യക്തിഗതവിവരങ്ങള്‍ ചോദിച്ച് ഇ ഡി ബുദ്ധിമുട്ടിക്കുന്നു എന്ന തോമസ് ഐസക്കിന്റെ ഹര്‍ജിയിലായിരുന്നു നോട്ടീസ് അയക്കാന്‍ വിലക്കിയത്. എന്നാല്‍ അന്വേഷണം തുടരാന്‍ തടസമില്ലെന്നും പുതിയ നോട്ടീസ് ഇ ഡി ക്ക് അയയ്ക്കാം എന്നും ഹൈക്കോടതി പിന്നീട് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്ന് വീണ്ടും നോട്ടീസ് നല്‍കിയത്. തോമസ് ഐസക്കിനെ ചോദ്യം ചെയ്യാതെ കേസില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ ആകില്ല എന്നതാണ് ഇ ഡി നിലപാട്.