വേഗപ്പൂട്ട് വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങള്‍ക്കതിരെ കർശനമായ നടപടിയെടുക്കാൻ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു.
വാഹനങ്ങള്‍ വേഗത കൂട്ടുന്നതിനായി ദീര്‍ഘദൂര ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ പൂട്ടു വിച്ഛേദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഇവർ പിഴ അടിച്ചതിന് ശേഷം വീണ്ടും പിടിച്ച മാത്രമേ വാഹനം വിട്ടുകൊടുക്കൂ. മുന്‍പ് പിഴയടച്ചു കൊണ്ട് പോകാമായിരുന്നു.
ടൂറിസ്റ്റ് ബസ്സുകള്‍ ഒരിടവേളയ്ക്കുശേഷം രൂപമാറ്റം വരുത്തുന്നതുമായുള്ള വിവരം വകുപ്പിന് ലഭിച്ചു. പിന്നീട്‌ഇത്തരം മാറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് പരിശോധന കുറഞ്ഞപ്പോള്‍ വീണ്ടും ലേസര്‍ ലൈറ്റുകളും അനധികൃത അലങ്കാരപ്പണികളും കൂടുന്നതായി വിവരം ലഭിച്ചു .
ഈ കാര്യം ഹൈക്കോടതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അതിനാല്‍ ഇതിനെതിരേയും കര്‍ശന നടപടിയുണ്ടാകും. സുരക്ഷയെ ബാധിക്കുന്ന അനധികൃത വെളിച്ചം മാറ്റിയാലേ വാഹനം ഓടിക്കാന്‍ അനുവദിക്കൂ.
അതേസമയം മറ്റു സ്വകാര്യ വാഹനങ്ങളുടെ രൂപമാറ്റങ്ങള്‍ക്കെതിരേയും നടപടിയുണ്ടാകും. കാറില്‍ കുളമൊരുക്കിയ സംഭവമാണ് വകുപ്പിനെ എങ്ങനെ ഒരു നടപടി എടുക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതലയോഗത്തില്‍ പ്രത്യേക പരിശോധന നടത്താനും നിയമലംഘകര്‍ക്കെതിരേ നടപടിയെടുക്കാനും നിര്‍ദേശം നല്‍കി.