എറണാകുളത്ത് ബാറില്‍ വെടിവെപ്പ് ; രണ്ട് ജീവനക്കാര്‍ക്ക് വെടിയേറ്റു, ഒരാളുടെ നില ഗുരുതരം

എറണാകുളത്തെ ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് പരുക്ക്. കത്രിക്കടവ് ഇടശേരി ബാറിന് മുന്നിലാണ് സംഭവം.

ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച്‌ വെടിവെച്ചത്. മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഭവം. സിജിന്റെ വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ തന്നെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സിസി ടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *