ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാമതും കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അടുത്ത തിരഞ്ഞെടുപ്പില്‍
ബിജെപിക്ക് മാത്രം 370 സീറ്റ് ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎയ്ക്ക് 400ല്‍ അധികം സീറ്റുകള്‍ നേടുമെന്നും അഞ്ചു വര്‍ഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്ബത്തിക ശക്തിയാകുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റിലെ പ്രസംഗത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ദീര്‍ഘകാലം പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചെന്നും പ്രതിപക്ഷത്തിന്റെ ആഗ്രഹം ജനം സാക്ഷാത്കരിച്ചു നല്‍കുമെന്നും അദ്ദേഹം പരിഹസിച്ചു.
പ്രതിപക്ഷത്തിന് കുറേക്കാലത്തേക്ക് അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് അവര്‍ക്ക് തന്നെ ഉറപ്പായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയോട് മത്സരിക്കാനുള്ള ധൈര്യം പ്രതിപക്ഷത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. പല നേതാക്കളും ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിന് പകരം രാജ്യസഭാംഗമാക്കാന്‍ ശ്രമിക്കുന്നുവെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇപ്പോള്‍ പ്രതിപക്ഷത്തുള്ള പലരും അടുത്തതവണ സന്ദര്‍ശക ഗ്യാലറിയിലായിരിക്കും. ഒരേ ഉല്‍പന്നം വീണ്ടും വീണ്ടും പുറത്തിറക്കി കോണ്‍ഗ്രസിന്റെ കട പൂട്ടാറായെന്നും മോദി പരിഹസിച്ചു.