ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റ് റബര്‍ കര്‍ഷകരെ വഞ്ചിക്കുന്നതാണെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. റബറിന് വില സ്ഥിരതാ പദ്ധതിയില്‍ 250 രൂപ ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും ജനരോഷവും ഭയന്നു കൊണ്ടാണ് റബറിന്റെ താങ്ങുവില പത്തുരൂപ വര്‍ധിപ്പിച്ചത്.
ഇതു നാണക്കേടാണെന്നും പിസി ജോര്‍ജ് പറഞ്ഞു. റബര്‍ കര്‍ഷകരെല്ലാം ബൂര്‍ഷ്വാകളാണെന്നുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.
റബര്‍ കര്‍ഷക മേഖലയില്‍ സര്‍ക്കാരിനെതിരെയുള്ള ശക്തമായ ജനരോഷം ഒഴിവാക്കുന്നതിനായി കേരള കോണ്‍ഗ്രസ് മാണി വിഭാഗവും സിപിഎമ്മും നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് താങ്ങുവില 170 രൂപയില്‍ നിന്നും പത്ത് രൂപ ഉയര്‍ത്തി 180 രൂപയാക്കിയ പ്രഖ്യാപനമെന്നും അദേഹം പറഞ്ഞു.