ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നതിന് മുൻപേ തൃശൂരില്‍ ടി എൻ പ്രതാപനായി കട്ടൗട്ട്.
ഗുരുവായൂര്‍ കിഴക്കേ നടയിലാണ് പ്രതാപത്തോടെ വീണ്ടും പ്രതാപൻ എന്നെഴുതിയിരിക്കുന്ന കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. ഗുരുവായൂർ മണ്ഡലം കോണ്‍സ് കമ്മിറ്റിയുടെ പേരിലാണ് കട്ടൗട്ട് ഉയർത്തിയത്. ഇതിന് മുന്‍പ് തൃശൂരില്‍ ടി എന്‍ പ്രതാപന് വേണ്ടി ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു. ഈ ചുവരെഴുത്തുകള്‍ പ്രതാപനിടപെട്ട് മായ്ക്കുകയായിരുന്നു.