സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നെന്ന പ്രതിപക്ഷ ആക്ഷേപത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.
മന്ത്രിമാരുടെ ചെലവ് അടക്കമുള്ള കാര്യങ്ങളില്‍ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്കൊന്നും ഒരു അടിസ്ഥാനവുമില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ ചെലവ്, വിദേശയാത്ര തുടങ്ങിയ കാര്യങ്ങള്‍ യുഡിഎഫ് ഭരണകാലവുമായോ മറ്റ് സംസ്ഥാനങ്ങളുമായോ താരതമ്യം ചെയ്ത് പരിശോധിക്കാന്‍ തയാറാണ്.
റവന്യുകമ്മിയും ധനകമ്മിയും കടവും കുറച്ചുകൊണ്ടുവരുന്നതില്‍ കേരളം വിജയിച്ചുവെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നടപ്പു വര്‍ഷത്തില്‍ തനത് നികുതി വരുമാനം 78,000 കോടി രൂപയില്‍ അധികമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത ധനകാര്യവര്‍ഷം അവസാനിക്കുമ്ബോള്‍ തനത് നികുതി വരുമാനം 2021നെ അപേക്ഷിച്ച് ഇരട്ടിയാകുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്ന് മന്ത്രി അവകാശപ്പെട്ടു. നാല് വര്‍ഷക്കാലം കൊണ്ട് നികുതി വരുമാനം ഇരട്ടിയാക്കുന്നത് സ്വപ്‌ന തുല്യമായ നേട്ടമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.