ഇടുക്കി തോപ്രാംകുടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത നിലയില്‍. തോപ്രാംകുടി സ്കൂള്‍ സിറ്റി പുത്തൻപുരയ്ക്കല്‍ ഡീനു ലൂയിസ് (35) ആണ് ആത്മഹത്യ ചെയ്തത്.
പുലർച്ചെ ഗുരുതരാവസ്ഥയില്‍ കണ്ട ഇരുവരെയും ബന്ധുക്കള്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല.
ഡീനുവിന് മാനസിക വിഭ്രാന്തി ഉള്ളതായി സമീപവാസികള്‍ പറഞ്ഞു. ഭർത്താവ് ലൂയിസിനും മാനസിക വിഭ്രാന്തി ഉണ്ടായിരുന്നു. അഞ്ചുമാസം മുൻപ് ഭർത്താവ് ലൂയിസും ആത്മഹത്യ ചെയ്തിരുന്നു.