അയോധ്യയിലേക്ക് 8 പുതിയ സര്‍വീസ് പ്രഖ്യാപിച്ച്‌ സ്‌പൈസ് ജെറ്റ്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത് 8 പുതിയ വിമാനങ്ങളാണ് അയോധ്യയിലേക്ക് സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ഫെബ്രുവരി 1 മുതല്‍ ഇവയുടെ സര്‍വീസ് ആരംഭിക്കും .

ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂര്‍, പട്‌ന, ദര്‍ബംഗ, മുംബൈ, ബെംഗളൂരു എന്നിവടങ്ങളില്‍ നിന്നാകും വിമാന സര്‍വീസ് . ട്രിപ് അഡ്വൈസര്‍ അടക്കമുള്ള രാജ്യാന്തര സഞ്ചാര സേവന ദാതാക്കള്‍ അയോധ്യാ ദര്‍ശനത്തിന് വിവിധ പാക്കേജുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇതിന് പിന്നാലെ ദര്‍ശനസമയം നീട്ടിയും ആരതി, ദര്‍ശന സമയക്രമീകരണം സംബന്ധിച്ച ഷെഡ്യൂള്‍ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടിരുന്നു. ആദ്യത്തെ ആഴ്ച തന്നെ 19 ലക്ഷം പേര്‍ ദര്‍ശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍. പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ 5 ലക്ഷം പേര്‍ ദര്‍ശനം നടത്തിയെങ്കില്‍ തുടര്‍ദിവസങ്ങളില്‍ ശരാശരി 2 ലക്ഷം തീര്‍ഥാടകര്‍ ക്ഷേത്രത്തില്‍ എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *