സിനിമ റിലീസിന് പിന്നാലെ ഓണ്‍ലൈന്‍ യൂട്യൂബ് വ്‌ളോഗര്‍മാര്‍ നടത്തുന്ന മോശം റിവ്യൂകള്‍ക്ക് തടയിടും ; നിര്‍ദ്ദേശവുമായി ഹൈക്കോടതി

സിനിമ റിലീസിന് പിന്നാലെ ഓണ്‍ലൈന്‍യൂട്യൂബ് വ്‌ളോഗര്‍മാര്‍ നടത്തുന്ന മോശം റിവ്യൂകള്‍ തടയുന്നതിന് സിനിമാപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കാന്‍ വെബ്‌പോര്‍ട്ടലടക്കം വേണമെന്നുളള നിര്‍ദേശങ്ങളില്‍ വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

റിവ്യൂ ബോംബിങ് തടയാനുളള നിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രോട്ടൊക്കോള്‍ സംസ്ഥാന പൊലീസ് മേധാവി മുന്‍പ് കോടതിയില്‍ നല്‍കിയിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അമിക്കസ് ക്യൂറി അഡ്വ. ശ്യാംപത്മനോട് നിര്‍ദേശിച്ചത്.

സംവിധായകന്‍ മുബീന്‍ റൗഫ് അടക്കം നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 2023 സെപ്റ്റംബര്‍ മാസം റിലീസിനെത്തിയ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് മുബീന്‍ റൗഫ്. സിനിമ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം സിനിമ കാണുക പോലും ചെയ്യാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും സോഷ്യല്‍ മീഡിയയിലും നെഗറ്റീവ് റിവ്യൂകള്‍ പ്രചരിപ്പിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണം എന്നാണ് ഹര്‍ജിയിലെ മുബീന്‍ റൗഫിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *