കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിദ്യാര്‍ത്ഥി മണ്ഡലത്തില്‍ നിന്ന് നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശം സ്റ്റേ ചെയ്ത ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇതിലൊന്ന്.
എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ് ഹര്‍ജിക്കാര്‍.
സര്‍വകലാശാല നല്‍കിയ പട്ടികയില്‍ ഉള്ളവരാണ് യോഗ്യത ഉളളവര്‍ എന്നും ചാന്‍സലര്‍ നിയമിച്ചവര്‍ക്ക് യോഗ്യത കുറവാണ് എന്നുമാണ് രജിസ്ട്രാര്‍ നല്‍കിയ സത്യവാങ്മൂലം. ഉന്നത യോഗ്യത ഉള്ളവരെ തന്നെ നിയമിക്കണമെന്ന് നിയമത്തില്‍ പറയുന്നില്ല എന്നാണ് ചാന്‍സലറുടെ വാദം. കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധി നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഒപ്പം പരിഗണിക്കുന്നുണ്ട്. ഇടത് നോമിനികളായ മൂന്ന് സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്ത് മുന്‍ കുസാറ്റ് വൈസ് ചാന്‍സലര്‍ നല്‍കിയ ഹര്‍ജിയും ഇതിനൊപ്പം പരിഗണിക്കും. സിന്‍ഡിക്കറ്റ് അംഗങ്ങളായ അഡ്വ. ജി മുരളീധരന്‍, ഡോ. ജെഎസ് ഷിജുഖാന്‍, മുന്‍ എംഎല്‍എ ആര്‍ രാജേഷ് എന്നിവരുടെ നിയമനമാണ് ചോദ്യം ചെയ്തത്.