തലസ്ഥാനത്തെ റോഡ് വികസനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്ലാ പ്രവൃത്തിയും മഴക്കാലത്തിന് മുമ്ബേ പൂര്‍ത്തിയാക്കണമെന്നും ആകാശത്ത് റോഡ് നിര്‍മിച്ച് താഴെ കൊണ്ടുവന്ന് ഫിറ്റ് ചെയ്യാനാകില്ലെന്നും റിയാസ് പറഞ്ഞു.
നിരന്തരം വീഴ്ച വരുത്തിയ വന്‍കിട കരാറുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും റിയാസ് പറഞ്ഞു.
കരാറുകാരനെ ടെര്‍മിനറ്റ് ചെയ്തത് കൊണ്ട് ചിലരുടെ ശരീരത്തിലുണ്ടായ പൊള്ളലിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. അതിന്റെ പ്രശ്‌നവും പ്രയാസങ്ങളും ചിലര്‍ക്കുണ്ട്. ചില മാധ്യമങ്ങള്‍ അനാവശ്യമായി വിമര്‍ശിക്കുന്നുവെന്നും റിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ന?ഗരത്തിലെ റോഡ് വികസനത്തെ വിമര്‍ശിച്ച് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ രം?ഗത്തെത്തിയിരുന്നു. കരാറുകാരനെ പുറത്താക്കിയില്ലെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. മാര്‍ച്ച് 31നകം വിവിധ റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
റോഡ് വികസനത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശനമുന്നയിച്ചത്. വര്‍ഷങ്ങളായി തലസ്ഥാനത്തെ റോഡുകള്‍ പൊളിച്ചിട്ടിരിക്കുകയാണെന്നും വികസനപദ്ധതികളുടെ പേരില്‍ വര്‍ഷങ്ങളായി തലസ്ഥാനവാസികളെ തടവിലാക്കിയിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ചില പദ്ധതികള്‍ തുടങ്ങി എവിടെയും എത്താത്ത സാഹചര്യമുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തുടര്‍ന്നാണ് മന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നടത്തിയത്.