സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തകൃതിയാക്കി ബിജെപി; രാഷ്‌ട്രപതിഭവന്‍ അലങ്കരിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുന്നേ അടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ രാഷ്‌ട്രപതി ഭവനില്‍ തുടങ്ങി.

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം രാഷ്‌ട്രപതി ഭവൻ അലങ്കരിക്കാൻ വേണ്ട പുഷ്പങ്ങളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു. ഏകദേശം 21.97 ലക്ഷം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കരിക്കാനുള്ള ആവശ്യമായി വേണ്ടിവരിക.

ടെണ്ടർ ആർക്കാണെന്ന തീരുമാനം ഇന്ന് ഉണ്ടായേക്കും. ആവശ്യമായ പുഷ്പങ്ങളും, ചെടികളും നല്‍കുന്നതിന് അഞ്ച് ദിവസം ആണ് കരാറുകാരന് കിട്ടുക. സത്യപ്രതിജ്ഞ ചടങ്ങ് രാഷ്‌ട്രപതി ഭവന് പുറത്തുനടത്താൻ ഇതിന് മുൻപ് ആലോചിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ കാലാവസ്ഥ ഉള്‍പ്പടെ മുൻനിർത്തി ചടങ്ങ് രാഷ്‌ട്രപതി ഭവനില്‍ വെച്ച്‌ നടത്തിയാല്‍ മതിയെന്നാണ് ഇപ്പോഴുള്ള ധാരണ. സത്യപ്രതിജ്ഞ ചടങ്ങ് ജൂണ്‍ 9 ന് വൈകിട്ട് നടത്താൻ ആണ് ഇപ്പോഴത്തെ ആലോചന.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ എൻ ഡി എ സർക്കാർ തുടർച്ചയായി മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഭരണപക്ഷം. മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം ഡല്‍ഹിയില്‍ രാഷ്‌ട്രീയചടങ്ങ് കൂടി സംഘടിപ്പിച്ച്‌ ചരിത്രസംഭവം ആക്കാനുള്ള തയ്യാറെടുപ്പുകള്‍ ബി.ജെ.പി. ആരംഭിച്ചു. കർത്തവ്യപഥിലോ ഭാരത് മണ്ഡപത്തിലോ വച്ച്‌ ആയിരിക്കും രാഷ്‌ട്രീയ ചടങ്ങ്.

Leave a Reply

Your email address will not be published. Required fields are marked *