അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം ; സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് കെ സുരേന്ദ്രന്‍

അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ദിനമായ ജനുവരി 22ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

അന്നേ ദിവസം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചത് സംസ്ഥാനവും മാതൃകയാക്കണം. ശ്രീരാമക്ഷേത്രം ഭാരതത്തിന്റെ ദേശീയ അഭിമാനസ്തംഭമാണ്. ശ്രീരാമനാണ് ഭരണനിര്‍വഹണത്തിന്റെ കാര്യത്തില്‍ നമ്മുടെ നാടിന്റെ മാതൃകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ദ്ധ അവധി പ്രഖ്യാപിച്ചിരുന്നു. പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം കാണുന്നതിനായാണ് അവധി അനുവദിക്കുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം നേരത്തേ സ്ഥിരീകരിച്ചത്. ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും ഇതുസംബന്ധിച്ച്‌ ഉത്തരവ് കൈമാറിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അവധി പ്രഖ്യാപനത്തോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും അന്നേദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിഷ്ഠാ ദിനം കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികള്‍ കാത്തിരിക്കുന്ന മുഹൂര്‍ത്തമാണ്. രാമനും രാമായണവും മലയാളിയുടെ ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണ്. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം മാനിക്കണമെന്നും കെ സുരേന്ദ്രന്‍

Leave a Reply

Your email address will not be published. Required fields are marked *